നിശാപാർട്ടിയിൽ മാരക ലഹരി മര്ന്നുപിടികൂടിയ സി പി ഐ നേതാവിന്റെ വാഗമണ്ണിലെ റിസോർട്ട് അടച്ചപ്പുട്ടി

കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളുകൾ തടിച്ചുകുടി നിശാപാർട്ടി സംഘടിപ്പിച്ചതിനെത്തുടർന്നാണ് നടപടി നിലവിൽ പോലീസ്അ ന്വേഷണത്തിന്‍റെ ഭാഗമായി റിസോർട്ട് സീൽ വച്ചിരിക്കുകയാണ്

0

പീരുമേട് :നിശാപാർട്ടിക്കിടെ പോലീസ് റെയിഡിൽ മാരക ലഹരിമരുന്ന് പിടികൂടിയ ഏലപ്പാറ സി പി ഐ ലോക്കൽ സെകട്ടറിയുടെ ഉടമസ്ഥതയിൽ ഉള്ള ക്ലിഫ് ഇൻ റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാഭരണകൂടം നിർദേശിച്ചു . കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളുകൾ തടിച്ചുകുടി നിശാപാർട്ടി സംഘടിപ്പിച്ചതിനെത്തുടർന്നാണ് നടപടി നിലവിൽ പോലീസ്അ ന്വേഷണത്തിന്‍റെ ഭാഗമായി റിസോർട്ട് സീൽ വച്ചിരിക്കുകയാണ്. എസ്പിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിശാപാർട്ടി ലഹരിമരുന്ന് കേസിൽ യുവതിയുൾപ്പെടെ ഒൻപതു പേരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത് . പ്രതികളിൽ നിന്ന് എൽഎസ്ഡി, എംഡിഎംഎ കഞ്ചാവ് ഹെറോയിൻ തുടങ്ങിയ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ഇന്നലെ രാത്രി റിസോട്ടിലെ നിശാപാ‍ർട്ടിക്കിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായ രണ്ടുപേരിൽ നിന്നുമാണ് വാഗമണ്ണിലെ രാഷ്രിയ നേതാവിന്റെ റിസോർട്ടിലേക്ക് മയക്കുമരുന്ന് എത്തുന്ന വിവരം പോലീസ് മേധാവിക്ക് ലഭിക്കുന്നത് . തേയില തോട്ടത്തിനു നാടിലുള്ള റിസോർട്ട് വൈകിട്ടോടെ വളഞ്ഞാണ് പ്രതികളെ പോലീസ് വലയിലാക്കുന്നതു

തൊടുപുഴ സ്വദേശി അജ്മൽ, മലപ്പുറം സ്വദേശിനി മെഹർ ഷെറിൻ, എടപ്പാൾ സ്വദേശി നബീൽ, കോഴിക്കോട് സ്വദേശികളായ സൽമാൻ, അജയ്, ഷൗക്കത്ത്, കാസർകോട് സ്വദേശി മുഹമ്മദ് റഷീദ്, ചാവക്കാട് സ്വദേശി നിഷാദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.

പത്തു മുറികളുള്ള റിസോർട്ടിൽ 9 മുറികളാണ് 19 വനിതകളടക്കം 60 പേർ വാടകക്കെടുത്തത് ഇവർ എല്ലാവരും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യൽ. നാല് പേർ ചേർന്നാണ് നിശാപാർട്ടി സംഘടിപ്പിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ സഹായികളായ അഞ്ച് പേർക്ക് നിശാപാർട്ടിയുടെ വിവരം നൽകി. തുടർന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച് 60 പേരുടെ പാർട്ടി സംഘടിപ്പിക്കുകയായിരുന്നു.

You might also like

-