ആശ്വാസ പ്രഖ്യാപനങ്ങളുമായി റിസര്‍വ്വ് ബാങ്ക്

വായ്പ പലിശനിരക്കുകള്‍ കുറച്ചു

0

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധിയില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി റിസര്‍വ്വ് ബാങ്ക്. വായ്പ പലിശനിരക്കുകള്‍ കുറച്ചു.റിപ്പോ നിരക്കില്‍ 75 ബേസിക് പോയിന്റിന്റെ കുറവാണ് ആര്‍.ബി.ഐ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ നിരക്കില്‍ 90 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 4 ശതമാനമാക്കി കുറയും. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാനും ആര്‍.ബി.ഐ അനുമതി നല്‍കി.കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സി.ആര്‍.ആര്‍ മൂന്നുശതമാനമായി.

ആര്‍.ബി.ഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. അതേസമയം, രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയാണ്. എന്നാല്‍, അഞ്ച് ശതമാനമെന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

You might also like

-