“ഏതെങ്കിലും കോടതി പറഞ്ഞാല്‍ ഒഴിവാക്കാനാവുന്നതല്ല സംവരണം “

സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല

0

തിരുവല്ല: ഏതെങ്കിലും കോടതി പറഞ്ഞാല്‍ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടെന്നും മുഖ്യമന്ത്രി തിരുവല്ലയില്‍ പറഞ്ഞു. നവോത്ഥാന കാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്കരിക്കാനും നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാനും ബോധപൂര്‍വം ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും എല്ലാത്തരം സംവാദങ്ങളേയും അടച്ചുവയ്ക്കാനുള്ള ശ്രമമുണ്ടാവുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

You might also like

-