വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 30 എന്‍ജിനിയറിങ് കോളേജുകള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കിമാറ്റണമെന്ന് അഭ്യര്‍ഥന
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 30 എന്‍ജിനിയറിങ് കോളേജുകള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കിമാറ്റണമെന്ന് മാനേജ്‌മെന്റുകളുടെ അഭ്യര്‍ഥന. അടുത്ത അധ്യയനവര്‍ഷത്തോടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കാന്‍ നടപടികളെടുക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനാണ് ഇവര്‍ അപേക്ഷ അയച്ചത്. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോയമ്ബത്തൂര്‍, ചെന്നൈ, സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോളേജുകള്‍ അപേക്ഷിച്ചിട്ടുണ്ട്.വിദ്യാര്‍ഥികളില്ലാത്തതിനാല്‍ 2017 മുതല്‍ തമിഴ്‌നാട്ടില്‍ എന്‍ജിനിയറിങ് കോളേജുകളുകള്‍ പൂട്ടുന്നുണ്ട്.