71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊണാരോ മുഖ്യാതിഥി

മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു

0

ഡൽഹി :രാജ്യം എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊണാരോ മുഖ്യാതിഥിയാകും. രാവിലെ ഒൻപതിന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ഇന്ത്യാഗേറ്റിലെ അമർജവാൻജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിലാണ് പ്രധാനമന്ത്രി വീരമൃത്യുവരിച്ച സൈനികർക്കുള്ള പുഷ്പചക്രം അർപ്പിക്കുക. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.

രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരിക്കും പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ, സൈനിക ടാങ്കുകൾ, ആധുനിക ആയുധങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കും. പോർവിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. റിപ്പബ്ലിക്ദിന സന്ദേശത്തില്‍ എന്ത് പറയുമെന്ന ആകാംക്ഷയോടെ ഏവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ പൌരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

You might also like

-