നെടുങ്കണ്ടം കസ്റ്റഡിമരണം രാജ്‌കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തിയിരുന്നില്ല , ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താത്തത് കേസിന് തിരിച്ചടിയാവുമെന്നു കണ്ടനാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്

0

നെടുങ്കണ്ടം : നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട രാജ്‌കുമാർട്ടിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യും . ആദ്യ പോസ്റ്മോർട്ടത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്‌കുമാറിന്റെ മൃദേഹം വേണ്ടതും പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത് . ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തിയിരുന്നില്ല , ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താത്തത് കേസിന് തിരിച്ചടിയാവുമെന്നു കണ്ടനാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്

അതേസമയം കൊലപാതകം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും. റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പ് ആണ് നെടുങ്കണ്ടത് എത്തി തെളിവെടുപ്പ് നടത്തുക.വളരെ ലാഘവത്തോടെ ചെയ്ത പോസ്റ്റുമോർട്ടമാണ് രാജ്‍കുമാറിന്‍റേത്. ഇപ്പോഴത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിലവില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഇല്ലാത്ത അവസ്ഥ ആണ്. രാജ്‍കുമാറിന്‍റെ ആന്തരികാവയങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാരണങ്ങളാല്‍ രാജ്‍കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്കെത്തുന്ന കമ്മീഷൻ ആദ്യം സ്റ്റേഷനിൽ പരിശോധന നടത്തും. പിന്നീട് രാജ്കുമാറിനെ ദേഹപരിശോധനക്കായി കൊണ്ടുപോയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി സന്ദർശിക്കും. പീരുമേട് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷൻ കാണും. അതേസമയം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

You might also like

-