വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്; തിരിച്ചടിച്ചു ഇന്ത്യ
വ്യോമാതിർത്തി ലംഘിച്ച് പാക് പോർ വിമാനങ്ങൾ: ബോംബ് വർഷിച്ചതായും റിപ്പോർട്ട്; തിരിച്ചോടിച്ച് ഇന്ത്യ സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
.ശ്രീനഗർ : ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങള്‍. കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറിലാണ് പാക് വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് കയറിയത്. സൈന്യത്തിന്റെ തിരിച്ചടിയിൽ മടങ്ങിയ വിമാനങ്ങൾ ബോംബ് വർഷിച്ചതായും പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിർത്തി ലംഘിച്ചത്.അതിര്‍ത്തി മേഖലയായ നഷോറിയിലെത്തിയ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേന തിരിച്ചടിതോടെ മടങ്ങുകയായിരുന്നു. പാക് നിയന്ത്രണരേഖ കടന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയിരുന്നു. നിരവധി ഭീകരത്താവളണങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ഇതിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകുകയും അതിർത്തി മേഖലകളിൽ അക്രമം അഴിച്ചു വിടുകയും ചെയ്തിരിന്നു. പിന്നാലെയാണ് പാക് പോർ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച റിപ്പോർട്ടുകളും എത്തുന്നത്.
അതേസമയം പാക് അതിനാ കാശ്മീരിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങളെ വെടിവെച്ചിട്ടതായിയും ഒരു ഇന്ത്യൻ പൈലറ്റിനെ പിടികൂടിയതായും പാക് വാർത്ത ഏജൻസിയായ സി ജി ടി എൻ റിപ്പോർട്ട് ചെയ്തു