അമേരിക്കയിൽ അധികസമയജോലിക്ക് ഇന്ത്യക്കാരന് 53,9098 ഡോളര്‍
ഒരു വര്‍ഷത്തിനുള്ളില്‍ ഓവര്‍ടൈമായി ജോലി ചെയ്ത 2000 മണിക്കൂറിന് പ്രതിഫലമായി ലഭിച്ചത് 5ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം ഡോളര്‍.സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി എന്‍ജിനീയര്‍ ഭവേഷ് പട്ടേലാണ് ഇത്രയും വലിയ പെചെക്ക് ഓവര്‍ ടൈമായി നേടിയത്
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ ന്യൂയോര്‍ക്ക് സിറ്റി ജോലിക്കാരന് ഒരു വര്‍ഷത്തിനുള്ളില്‍ ഓവര്‍ടൈമായി ജോലി ചെയ്ത 2000 മണിക്കൂറിന് പ്രതിഫലമായി ലഭിച്ചത് 5ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം ഡോളര്‍.സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി എന്‍ജിനീയര്‍ ഭവേഷ് പട്ടേലാണ് ഇത്രയും വലിയ പെചെക്ക് ഓവര്‍ ടൈമായി നേടിയത്.
2086 റഗുലര്‍ മണിക്കൂറുകള്‍ക്കു പുറമെ 1992 മണിക്കൂറാണ് ഓവര്‍ ടൈമായി ജോലി ചെയ്തതെന്ന് സിറ്റി ഔദ്യോഗികമായി ്അറിയിച്ചത്.അമ്പത്തിരണ്ടു ആഴ്ച ഏകദേശം 72 മണിക്കൂര്‍ വീതമാണ് ഓരോ ആഴ്ചയിലും ജോലി ചെയ്തത്. സാധാരണ 40 മണിക്കൂറാണ് ഒരാഴ്ചയിലെ ജോലി സമയം കണക്കാക്കിയിരുന്നത്.ജീവനക്കാരുടെ ലഭ്യത കുറവാണ് ഓവര്‍ടൈം അനുവദിക്കാന്‍ കാരണമെന്ന് DEP വക്താവ് ടെഡ് ടിംബേഴ്‌സ് പറഞ്ഞു.