“ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…” പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു.

1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു.

തിരുവനന്തപുരം| പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ഇരുന്നൂറ് സിനിമകളിൽ എഴുന്നൂറോളം പാട്ടുകളെഴുതിയിട്ടുണ്ട് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങൾക്ക് മലയാളം പാട്ടുകൾ ഒരുക്കി. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരൻ സിനിമകളിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത്.

ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ “ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ…” എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.

You might also like

-