“സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ്”അംഗീകരിക്കില്ല രമേശ് ചെന്നിത്തല 

ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ പോലെ ഉത്തരവിറക്കി പണം പിടിക്കുമെന്ന ധനകാര്യമന്ത്രിയുടെ നിലപാടിനെതിരെയാണ് പ്രതിപക്ഷനേതാവ് രംഗത്ത് വന്നത്.

0

തിരുവനന്തപുരം :സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരെ ധനകാര്യമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ പോലെ ഉത്തരവിറക്കി പണം പിടിക്കുമെന്ന ധനകാര്യമന്ത്രിയുടെ നിലപാടിനെതിരെയാണ് പ്രതിപക്ഷനേതാവ് രംഗത്ത് വന്നത്. സാലറി ചലഞ്ചിനോട് സഹകരിക്കാമെന്ന് പറയുമ്പോൾ തലയിൽ കയറരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.ജീവനക്കാര്‍ കഴിവിനനുസരിച്ച് ചലഞ്ചിൽ പങ്കെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.കോവിഡ് ദുരിതാശ്വാസത്തിന് വേണ്ടി പ്രത്യേക ഫണ്ട് വേണമെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. സൗജന്യ റേഷൻ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകാൻ കാരണം കോവിഡ് മാത്രമല്ല സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥക കൂടി കാരണമാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ കാര്യത്തില്‍ കളക്ടറും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

You might also like

-