യൂട്ടാ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്.

വിദ്യാര്‍ഥിനിയുടെ തിരോധനവുമായി ബന്ധപ്പെടുന്ന സാള്‍ട്ട് ലേക്ക് സിറ്റി ഫെയര്‍പാര്‍ക്കില്‍ താമസിക്കുന്ന അയൂല അജയനെ (31)പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0

യൂട്ടാ : ജൂണ്‍ 17ന് സതേണ്‍ കലിഫോര്‍ണിയായില്‍ കാണാതായ മെക്കന്‍സി ലൂക്കിന്റെ (23) മൃതദേഹം ലോഗന്‍ കാനിയനില്‍ നിന്നും കണ്ടെടുത്തതായി സാള്‍ട്ട് ലേക്ക് സിറ്റി പൊലീസ് ചീഫ് മൈക്ക് ബൗണ്‍ മെക്കന്‍സിയുടെ മാതാപിതാക്കളെ ഔദ്യോഗികമായി അറിയിച്ചു. രണ്ടാഴ്ചയിലധികമായി നടത്തി വന്നിരുന്ന അന്വേഷണത്തിന് ഇതോടെ വിരാമമായി.

വിദ്യാര്‍ഥിനിയുടെ തിരോധനവുമായി ബന്ധപ്പെടുന്ന സാള്‍ട്ട് ലേക്ക് സിറ്റി ഫെയര്‍പാര്‍ക്കില്‍ താമസിക്കുന്ന അയൂല അജയനെ (31)പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം കണ്ടെടുത്ത ലോഗന്‍ കാനയനില്‍ നിന്നും 80 മൈല്‍ അകലെയാണ് അയൂല താമസിച്ചിരുന്നത്. കണ്ടെടുത്ത മൃതദേഹം മെക്കന്‍സിയുടേതാണെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. അജയ് താമസിച്ചിരുന്ന വീടിനു പുറകില്‍ നിന്നും ഒരാഴ്ച മുമ്പ് മെക്കന്‍സിയുടെ കൈവശമുണ്ടായിരുന്ന പല വസ്തുക്കളും അതോടൊപ്പം കത്തിക്കരിഞ്ഞ ചില മാംസഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

ജൂണ്‍ 17 ന് കലിഫോര്‍ണിയ ഹോം ടൗണില്‍ സംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തശേഷം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും സാള്‍ട്ട് ലേക്ക് സിറ്റിയിലേക്ക് യാത്ര തിരിച്ചതായിരുന്നു മെക്കന്‍സി. വിമാനത്താവളത്തില്‍ നിന്നും ലിഫ്റ്റ് വാഹനത്തില്‍ കയറി നോര്‍ത്ത് സാള്‍ട്ട് ലേക്ക് ഹാച്ച് പാര്‍ക്കിനു സമീപം ഇറക്കിവിട്ടതായി ലിഫ്റ്റ് ഡ്രൈവര്‍ പറയുന്നു. അവിടെ മറ്റൊരു വാഹനം കാത്തു കിടന്നിരുന്നതായും ഡ്രൈവര്‍ പറഞ്ഞു.

അതിനുശേഷം മെക്കന്‍സിയുടെ ഫോണ്‍ പ്രവര്‍ത്തിച്ചിട്ടില്ല. മെക്കന്‍സിയും അജയും തമ്മിലായിരുന്നു അവസാന ഫോണ്‍ സംഭാഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. അജയ് 2014 ലെ ഒരു ലൈംഗീക കേസില്‍ ഉള്‍പ്പെട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി. അജയനെതിരെ കൊലക്കുറ്റം ചുമത്തിയുള്ള റിപ്പോര്‍ട്ട് അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

You might also like

-