ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതി വേണ്ട,വനിതകൾക്കായി നിക്ഷേപ പദ്ധതി

തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകാൻ തീരുമാനമായി.

0

ഡൽഹി| മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. ആദായനികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴുലക്ഷമായി ഉയർത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രഖ്യാപനം ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി പറഞ്ഞു.ആദായ നികുതിയിൽ സ്ലാബുകൾ അഞ്ചായി കുറച്ചു. 6-9 ലക്ഷം വരെ 10 ശതമാനം , 9-12 ലക്ഷം വരെ 15%, 12-15 ലക്ഷം വരെ 20%,15 ലക്ഷത്തിന് മുകളില്‍ 25 ശതമാനം എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ. സ്റ്റാർട്ടപ്പുകൾക്ക് 10 വർഷത്തേക്ക് നികുതിയില്ല. ഇതിന് പുറമെ 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനുകൾക്കും നികുതി ഇളവ്. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകളും കുറച്ചു.

വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്‌സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്.ഒപ്പം തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകാൻ തീരുമാനമായി. പിഴത്തുക, ജാമ്യത്തുക എന്നിവയുള്ള നിർധനർക്കാണ് സർക്കാർ സഹായം ലഭിക്കുക.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയ്ക്കും സാമ്പത്തിക സഹായം അനുവദിച്ചു. അപ്പർ ഭദ്ര ജലസേചന പദ്ധതിക്കായി 5,300 കോടി രൂപ നീക്കിവച്ചു. കർണാടകയിലെ വരൾച്ചാ ബാധിത മേഖലകൾക്ക് 5,300 കോടിയുടെ സഹായം ലഭിക്കും

You might also like

-