നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന്
നടന്‍ രജനീകാന്തിന്റെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയിൽ നടക്കും
നടന്‍ രജനീകാന്തിന്റെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയിൽ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുക.
രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഇന്ന് യോഗം ചേരുന്നത്. നേരത്തേ രജനിയുടെ ഫാന്‍സ് അസോസിയേഷനായിരുന്ന രജനി രസികര്‍ മന്‍ഡ്രമാണ് പേര് മാറ്റി രജനി മക്കള്‍ മന്‍ഡ്രമായത്.
പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നേയുള്ള ഒരുക്കങ്ങളെക്കുറിച്ചാവും യോഗത്തിലെ പ്രധാന ചര്‍ച്ച എന്നാണ് സൂചന. പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുയോഗം, സംസ്ഥാന ജാഥ തുടങ്ങിയ അജണ്ടകളുമുണ്ടാകും.