ബി ജെ പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയനടപടി കേസ് നാളെ പരിഗണിക്കും
ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനാൽ ഹർജി നൽകുന്നില്ല.
കൊച്ചി:ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയ കേസ് നാളെ വീണ്ടും പരിഗണിക്കും. ഉച്ചക്ക് 12 മണിക്കാണ് ഹരജി ഹൈക്കോടതി പരിഗണിക്കുക. എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. ഗുരുവായൂരിലെയും തലശേരിയിലെയും സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹരജിയും നാളെ പരിഗണിക്കും. വരണാധികാരികൾ പത്രിക തളളിയത് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബി ജെ പി സ്ഥാനാർഥി എൻ ഹരിദാസും ഹൈക്കോടതിയിൽ ഹർജി നൽകിയത് . ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനാൽ ഹർജി നൽകുന്നില്ല.
ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് ഗുരുവായൂർ സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല. ഫലത്തിൽ എൻ ഡി എയ്ക്ക് ഗുരുവായൂരിൽ സ്ഥാനാർഥി ഇല്ലാതായി. സി പി എം സ്ഥാനാര്‍ഥിയായി എന്‍ കെ അക്ബറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കെ എന്‍ എ ഖാദറുമാണ് ഇവിടെ മത്സരിക്കുന്നത്.കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നത്. പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്നും തെറ്റ് പരിഹരിക്കാൻ വരണാധികാരി സമയം അനുവദിച്ചില്ലെന്നുമാണ് പരാതി. ഇത്തരം കേസുകളിൽ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനം. പത്രിക തളളിപ്പോയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സി പി എമ്മിനെ സഹായിക്കാനായി ബി ജെ പി സ്വന്തം സ്ഥാനാർഥിയുടെ പട്ടിക തള്ളാൻ സഹായം ചെയ്തുവെന്നാണ് ആരോപണം. മറിച്ച് യു ഡി എഫ് – ബി ജെ പി ബന്ധത്തിന്റെ തെളിവായി എൽ ഡി എഫും ഇത് ചൂണ്ടിക്കാട്ടുന്നു. മത്സരം കടുത്തതോടെ വിവിധ പത്രിക സംബന്ധിച്ച ആരോപണവും ശക്തമാകുകയാണ്. വോട്ടുകച്ചവട ആരോപണം പണ്ടേ നേരിടുന്ന ബി ജെ പി ക്ക് തെരഞ്ഞെടുപ്പിന് മുൻപ് ഇത് കടുത്ത വെല്ലുവിളിയായി