ക്രമവൽക്കരണം വഴി ലക്ഷ്യമിടുന്നത് ഖജനാവ് നിറക്കലും , യൂണിയൻ വഴി പണപ്പിരിവും,ബില്ല് ഗവർണ്ണർ തിരിച്ചയച്ചേക്കും ?

1960 ലെ ഭൂപതിവ് നിയമപ്രകാരം പ്രകാരം ലഭിച്ച പട്ടയങ്ങളിലെ ചട്ട വിരുദ്ധ നിർമ്മാണങ്ങൾ .1964 ലെ ഭൂപതിവ് ചട്ടത്തിലെ നാലാം വകുപ്പിൽ കൃഷിക്കും വീടിനു എന്നതിനൊപ്പം "മറ്റിതര" ആവശ്യങ്ങൾക്കും എന്ന് കൂട്ടിച്ചേർത്ത് ചട്ടം ഭേദഗതിചെയ്താൽ മുഴുവൻ നിർമ്മാണങ്ങളും സർക്കാർ ഉത്തരവ് വഴി നിയമ വിധേയമാക്കാമായിരിന്നിട്ടും . സർക്കാർ 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് . ക്രമവൽക്കരണത്തിലൂടെ പണം ഖജനാവിൽ എത്തിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ്

0

തിരുവനന്തപുരം | ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂപതിവ് നിയമഭേദഗതി വഴി ശൂന്യമായ ഖജനാവ് നിറക്കാൻ സർക്കാർ നീക്കം . നിയമ സഭ
ഏകകണ്ഠമായി പാസാക്കിയ നിയമ ഭേദഗതിയിവഴി കേരളത്തിലെ 34 ലക്ഷത്തോളം ഗാർഹികേതര നിർമ്മാണങ്ങൾ ക്രമവൽക്കരികേണ്ടി വരും . ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ നിയമ ലംഘനങ്ങളെ വിവിധ കാറ്റഗറികളായി തിരിച്ചയിരിക്കും പിഴ ഈടാക്കികൊണ്ട്(സർക്കാരിനെ ബോധ്യപ്പെടുത്തിയാൽ നിബന്ധനകൾക്കും വ്യവസ്ഥയ്ക്കും വിധേയമായി )  സർക്കാർ നിയമലംഘനങ്ങൾ ക്രമവൽക്കരിക്കുക .ഭൂപതിവ് പട്ടയങ്ങളിൽ(LA) പണിതിട്ടുള്ള ഫാക്ടറികൾ , ഉൾപ്പെടെയുള്ള വൻകിട നിർമ്മാണങ്ങൾ , വ്യാപാര സമുച്ഛയങ്ങൾ , റിസോർട്ടുകളും ലോഡ്ജുകളും , മറ്റിതര വാണിജ്യ നിർമ്മാണങ്ങൾ . കരിങ്കൽ ക്വാറികൾ , എന്നിവ പ്രത്യേകം തരം തിരിച്ചാവും ഫീസ് ഈടാക്കി ക്രമവൽക്കരിക്കുക . ഓരോ കാറ്റഗറിക്കും ഫീസ് സർക്കാർ നിശ്ചയിക്കും . നിയമം പ്രാബല്യത്തിൽ വന്നാൽ ഇതുവരെ ഇടുക്കിജില്ലയിലെ മാത്രം ഏർപ്പെടുത്തി നടപടി സ്വീകരിച്ചിരുന്ന നിർമ്മാണ നിരോധനവും ക്രമവൽക്കരണവും സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഉള്ളവർക്കും ബാധകമാകും .മറ്റു 13 ജില്ലകളിൽനിന്നുകൂടി പണം സമാഹരിക്കാനുള്ള അവസരമാണ് നിയമ ഭേദഗതി വഴി ലക്ഷ്യമിടുന്നത് മറ്റു 13 ജില്ലകളിൽനിന്നുകൂടി പണം സമാഹരിക്കാനുള്ള അവസരമാണ് നിയമ ഭേദഗതി വഴി ലക്ഷ്യമിടുന്നത്

1960 ലെ ഭൂപതിവ് നിയമപ്രകാരം പ്രകാരം ലഭിച്ച പട്ടയങ്ങളിലെ ചട്ട വിരുദ്ധ നിർമ്മാണങ്ങൾ .1964 ലെ ഭൂപതിവ് ചട്ടത്തിലെ നാലാം വകുപ്പിൽ കൃഷിക്കും വീടിനു എന്നതിനൊപ്പം “മറ്റിതര” ആവശ്യങ്ങൾക്കും എന്ന് കൂട്ടിച്ചേർത്ത് ചട്ടം ഭേദഗതിചെയ്താൽ മുഴുവൻ നിർമ്മാണങ്ങളും സർക്കാർ ഉത്തരവ് വഴി നിയമ വിധേയമാക്കാമായിരിന്നിട്ടും . സർക്കാർ 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത് . ക്രമവൽക്കരണത്തിലൂടെ പണം ഖജനാവിൽ എത്തിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ടു മാത്രമാണ് . മാത്രമല്ല റവന്യൂ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പാർട്ടികളുടെ നേതാക്കളുടെയും ഫണ്ട് സ്വരൂപികരണവും ലക്‌ഷ്യം വെക്കുന്നുണ്ട് . 1964 ലെ ചട്ടം ഭേദഗതി മുൻകാല പിൻകാല പ്രാബല്യത്തോടെ ചെയ്യാൻ 1960 ലെ ഭൂപതിവ് നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം സർക്കാരിന് അധികാരം നൽകുന്നുണ്ട് .1960 ലെ ഭൂ പതിവ് നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഭൂമി വ്യവസ്ഥകൾ പ്രകാരമോ വ്യവസ്ഥകൾ ഇല്ലാതായോ പതിച്ചു നല്കാൻ സർക്കാരിന് അധികാരം ഉണ്ട് , എന്നാൽ നാലാം വകുപ്പിലെ ഭേദഗതി വഴി സർക്കാരിന്റെ അധികാരം ക്രമപ്പെടുത്തലായി മാറും ,നാലാം വകുപ്പിൽ ഭേദഗതി കൊണ്ടുവരുമ്പോൾ മൂന്നാം വകുപ്പ് ദുർബ്ബലപ്പെടുമെന്നും നിയമ വിദഗ്ധർ ചൂണ്ടികാണിക്കുന്നു .

ഭൂ നിയമ ഭേദഗതിയിലുടെ സംസ്ഥാനത്ത് നിലവിലുള്ള 27 ത്തോളം വരുന്ന പട്ടയങ്ങൾ ഏകികരിച്ചു ഒരു നിയമത്തിന് കിഴിലാക്കി ചട്ടം നിര്മ്മിക്കുകയായിരുന്നു വേണ്ടിയിരുന്നത് . നിലവിലെ സ്ഥിയിൽ കേരളം സംസ്ഥാന രൂപീകരിക്കുന്നതിന് മുൻപ് രാജഭരണകാലത്ത് വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളിലും സമാനമായ പട്ടയങ്ങളിലും . യാതൊരുതരത്തിലുമായുള്ള നിർമ്മാണ വിലക്കുകളും ഇല്ല .എന്നാൽ കേരളത്തിൽ ജനാതിപത്യ ഗവർമെന്റ് അധികാരത്തിൽ എത്തിയ ശേഷം ഉണ്ടാക്കിയ ഭൂപതിവ് ചട്ടത്തിൽ ഭൂമിയുടെ ഉപയോഗത്തിൽ വിലക്കുകൾ ഏർപെടുത്തുകയുണ്ടായി . 1960 ൽ ഭൂപതി നിയമ ഉണ്ടാക്കിയെങ്കിലും ഭൂപതിവ് ചട്ടം ഉണ്ടാക്കിയത് 1964 ൽ മാത്രമാണ് . ഉദ്യോഗസ്ഥർ ചട്ടം ഉണ്ടാക്കിയപ്പോൾ ഭൂമിയുടെ ഉപയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമായി ചുരുക്കി . ഒരു പാരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ചട്ടം പരിഷ്ക്കാരൻ സർക്കാരിന് നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട് .കാലത്തിനും സാമൂഹ്യ വളർച്ചക്കും സാമ്പത്തിക വളർച്ചയും ലക്ഷ്യംവച്ചുള്ള നിയമ നിര്മ്മാണം വേണ്ടിടത്ത് സർക്കാർ നിയമ ഭേദഗതിയിലൂടെ വെറും ക്രമവൽക്കരണം മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത് .നിയമം നിലവിൽ വന്നാൽ നിർമ്മിതകൾക്ക് അനുമതിയുള്ള ഭൂമി ഉടമകളും , നിർമ്മിതികൾക്ക് വിലക്കുള്ള ഭൂമിയുടെ ഉടമകളും ആയി മാറും ഒരു സംസ്ഥാനത്ത് തന്നെ ഈ നിയമം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും എന്നതാണ് നിയമഭേദഗതിയിലൂടെ സംഭവിക്കുക . ഭരണഘടനയിൽ വ്യവസ്ഥ ചെയ്തട്ടുള്ള തുല്ല്യത ഒരു വിഭാഗം പൗരന്മാർക്ക്
നിയമ ഭേദഗതി  വഴി നഷ്ടമാകും .

നിയമ ഭേദഗതിയിൽ മറ്റൊരു ഗുരുതരമായ മറ്റൊരു പ്രധാന പ്രശ്‌നം . ക്രമ വൽക്കരിക്കാൻ കഴിയാത്ത ഭൂ ഉടമകൾക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നത് സംബന്ധിച്ച് നിയമ ഭേതഗതിയിൽ ഒന്നുപറയുന്നില്ല എന്നുള്ളതാണ് . ആയിരക്കണക്കിന് കിട്ടിട ഉടമകൾ ബാങ്ക് വായ്‍പയെടുത്തു പലിശക്ക് പണം കടമെടുത്തു ബാധ്യതയിൽ അകപ്പെട്ടിട്ടുണ്ട് . ഇത്തരത്തിൽ പണഇല്ലാത്തതിനാലും മറ്റെന്തിങ്കിലും കാരണത്താലും ക്രമവൽക്കരിക്കാൻ കഴിയാത്ത കെട്ടിടങ്ങൾ സർക്കാർ എന്തുചെയ്യും ? ഏറ്റെടുക്കുകയോ പൊളിച്ചു നിക്കുകയോ ചെയ്യേണ്ടിവരും . ക്രമവൽക്കരണത്തിന് പണമില്ലാത്തവർക്കെതിരെയുള്ള നടപടി സംബന്ധിച്ച നിലപാട് നിയമ ഭേദഗതിയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല , 34 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ ഗാർഹികേതര നിർമ്മാണങ്ങൾ .നിർമ്മാണവേളയിൽ തന്നെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഫീസ് നൽകിയ ശേഷമാണ് നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത് . ഇത്തരം നിർമ്മാണങ്ങൾ നിയമ വിരുദ്ധമായിരുന്നു എങ്കിൽ നിർമ്മാണവേളയിൽ തന്നെ സർക്കാർ തടയണമായിരിന്നു.ഫീസ് വാങ്ങി അനുമതികൾ നൽകരുതായിരിന്നു, എന്നാൽ നിയവിരുദ്ധ മായിരുന്നു ഇപ്പോൾ സർക്കാർ പറയുന്ന നിർമ്മിതികൾക്ക് ഫീസ് വാങ്ങി സർക്കാർ കൂടി നിയവിരുദ്ധ പ്രവർത്തികൾക്ക് കുട്ടുനിൽക്കുകയും നിയമ വിരുദ്ധ പ്രവർത്തിയുടെ വിഹിതം പറ്റുകയും പങ്കാളിയാവുകയും ചെയ്തശേഷം . വർഷങ്ങൾക്ക് ശേഷം ഉടമയോട് ഫീസ് വാങ്ങി കെട്ടിടം ക്രമപ്പെടുത്തണം എന്ന് നിർദേശിക്കുന്നതിൽ നിയമ വിരുദ്ധതയുണ്ട് .

ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പതിനഞ്ച് സെന്റ് വരെയുള്ള എൽ എ പട്ടയഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള സാധാരണ നിർമ്മിതികൾ .കെട്ടിടങ്ങൾ ഫീസ് ഇല്ലാതെ ക്രമപെടുത്തും .എന്നാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ അറിയിച്ചിട്ടുള്ളത് .മറ്റിതര ഗാർഹികേതര നിർമ്മങ്ങൾ ക്രമപ്പെടുത്തി നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുമായി പുതിയ ഭൂപതിവ് ചട്ടം ഡിസംബറിനകം പുറത്തിറക്കാനാണ് .സർക്കാർ തീരുമാനം , നിലവിൽ ചട്ടം റവന്യൂ വകുപ്പ് സി പി ഐ യിലെ ഹരിത നേതാക്കളുടെ താല്പര്യപ്രകാരം തയ്യാറാക്കിയിട്ടുണ്ട് . എന്നാൽ റവന്യൂ വകുപ്പ് ഉണ്ടാക്കിയിട്ടുള്ള ചട്ടത്തിൽ സമൂലമറ്റം വേണമെന്ന് സി പി ഐ എം നിർദേശിച്ചതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . പൊതു ആവശ്യത്തിനായി പട്ടയ ഭൂമിയിൽ നിർമിച്ച സ്കൂൾ, ആശുപത്രി പാർട്ടി ഓഫീസുകൾ പോലുള്ളവ ഫീസ് ഈടാക്കാതെ ക്രമവൽക്കരിക്കണമെന്നാണ് സി പി ഐ എം ആവശ്യപ്പെടുന്നത് . പൊതു സ്ഥാപനങ്ങളുടെ പട്ടികയിൽ വൻകിട സ്വകാര്യാ ആശുപത്രികൾ , സ്വകാര്യ വിദ്യഭ്യസസ്ഥാപനങ്ങൾ സമാനമായ നിർമ്മിതികൾക്ക് കനത്ത ഫീസ് വാങ്ങി ക്രമവൽക്കരിക്കണമെന്ന അഭിപ്രയമാണ് റവന്യൂ വകുപ്പിനുള്ളത്. ക്വാറികളുടെ അനുമതിക്കാര്യത്തിലും വൻതുക ഫീസ് ഈടാക്കണമെന്നണ്  റവന്യൂ വകുപ്പിന് ഉള്ളത്,   റവന്യൂവകുപ്പിന്റെ തിരുമാനത്തോടും മുന്നണിക്കുള്ളിൽ ഭിന്നിപ്പുണ്ട് .
ക്വാറികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു പട്ടയഭൂമി ഉപയോഗിച്ചത് ക്രമപ്പെടുത്തണോ, പട്ടയഭൂമിയിൽ റിസോർട്ടുകളും ഹോട്ടലുകളും പോലുള്ള വൻ നിർമാണങ്ങൾ എന്നിവ ക്രമവൽക്കരിക്കുന്നതിൽ ഇനിയും രാഷ്ട്രീയ യോജിപ്പ് ഉണ്ടാകേണ്ടിയിരിക്കുന്നു .

അതേസമയം നിയമ സഭ പാസ്സാക്കിയ ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് ഗവർണ്ണർക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം ആയതിനാൽ ബില്ലിലെ വിവിധ തിരുമാനങ്ങൾ തിരുത്താതെ ബില്ലിൽ ഗവർണ്ണർ ഒപ്പുവക്കുമോ എന്ന് കണ്ടറിയണം . നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഭൂ നിയമം പരിഷ്കരിക്കുമ്പോൾ തുല്യത ഉറപ്പാക്കിക്കൊണ്ട് വേണമെന്ന് ഇടതുമുന്നണിയിൽ തന്നെ ആവശ്യമുയർന്നിട്ടുണ്ട് . നിയമ ഭേതഗതിക്കെതിരെ കടുത്ത പ്രതിക്ഷേധം സംഘടിപ്പിക്കാൻ ജില്ലയിലെ വിവിധ കർഷക സംഘടനകൾ ഇതിനോടകം തിരുമാനിച്ചിട്ടുണ്ട് . മാത്രമല്ല കാർബൺ ഫണ്ടിന് വേണ്ടി ഇടുക്കിജില്ലയുടെ വിധപ്രദേശങ്ങളെ വനമാക്കി ഉത്തരവിറക്കിയതിനെതിരെയും . മൂന്നാർ ഉൾപ്പെടെയുള്ള 13 ഗ്രാമ പഞ്ചായത്തുകളെ ദുരന്തനിവാരണ നിയമത്തിനുകിഴിലാക്കി ഉത്തരവിറക്കിയതിനെതിരെയും റവന്യൂ , വനം വകുപ്പുകൾക്കെതിരെയും ശക്തമായ പ്രതിക്ഷേധം ഇടുക്കിയിൽ ഉയർന്നിട്ടുണ്ട് .

You might also like

-