വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത്
അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. വിസി ഇന്നും സർവ്വകലാശാലയിൽ എത്താൻ സാധ്യതയില്ല.
തിരുവനന്തപുരം| കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത് എത്തി . ഇന്നലെ രജിസട്രാർ മുറിയിലേക്ക് പ്രവേശിക്കരുതേനും ഇ ഫയൽ കൈമാരുതെന്നു ഉത്തരവിയിട്ടിരിന്നു എന്നാൽ ഈ ഉത്താവുകൾ ഒന്നും നടപ്പാക്കിയിരുന്നില്ല. അതേസമയം, അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. വിസി ഇന്നും സർവ്വകലാശാലയിൽ എത്താൻ സാധ്യതയില്ല. ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.
രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ ഐഡി പുനസ്ഥാപിച്ചെങ്കിലും രജിസ്ട്രാർ തീർപ്പാക്കുന്ന ഫയലുകൾ മാറ്റിവയ്ക്കാനാണ് വി.സിയുടെ നിർദ്ദേശം. വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇതുവരെയും സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല.വി.സിയുടെ നിർദ്ദേശം മറികടന്ന് രജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ച സംഭവത്തിൽ സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടികളിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കാനും സാധ്യതയുണ്ട്. അതേസമയം നിലവിലെ വിവാദങ്ങളിൽ വൈസ് ചാൻസലറെ ഉപയോഗിച്ച് തുടർനടപടികളിലേക്ക് കടക്കുക എന്ന നിലപാടിലാണ് രാജ്ഭവൻ.