കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണിൽ

വയനാടും എറണാകുളവും ഗ്രീൻ സോണിൽ ഉള്‍പ്പെടും

0

കോവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച് രാജ്യത്തെ ജില്ലകളെ കേന്ദ്രം മൂന്ന് സോണുകളാക്കി തിരിച്ചു. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണാണ്. വയനാടും എറണാകുളവും ഗ്രീൻ സോണിൽ ഉള്‍പ്പെടും. ബാക്കി 10 ജില്ലകളും ഓറഞ്ച് സോണിലാണ് വരിക.

രാജ്യത്ത് ആകെ 139 ജില്ലകളാണ് റെഡ് സോണിലുള്ളത്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ഗ്രീന്‍ സോണില്‍ മെയ് നാല് മുതല്‍ ഗണ്യമായ ഇളവുകളുണ്ടാകും. റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരും.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 35000 കടന്നു. 24 മണിക്കൂറിനിടെ 73 മരണമുണ്ടായി. ആകെ മരണം 1154 ആയി. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 10000 കടന്നു. അതീവ ജാഗ്രത മേഖലകളിലെ മുഴുവൻ താമസക്കാരെയും സ്ക്രീന്‍ ചെയ്യാൻ ഡൽഹി സ൪ക്കാ൪ തീരുമാനിച്ചു. രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം അറിയിച്ചു.

You might also like

-