ചക്രവാത ചുഴി ന്യൂന മർദ്ദം കനത്തമഴക്ക് സാധ്യത ! തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം , കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയിലാണ് തീവ്രമഴലഭിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും

0

തിരുവനന്തപുരം | അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയും , ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുക്കുന്ന ന്യൂനമര്‍ദവും മൂലം സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ് . അതിശകതമായ മഴയെത്തുടർന്ന് തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ശക്തമായ മഴ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിലധികമായി കനത്തമഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയിലാണ് തീവ്രമഴലഭിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെലോ അല്‍ട്ടും നിലവിലുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളതീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു.

MULLAPERIYAR DAM

DATE : 13.11.2021
TIME : 09:00 pm

LEVEL. : 139.65 ft

DISCHARGE : 556 cusecs

INFLOW
Current : 556 cusecs
Average : 1956 cusecs

അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുക്കുന്ന ന്യൂനമര്‍ദം എന്നിവയാണ് സംസ്ഥാനത്ത് മഴകനക്കാന്‍ ഇടയാക്കിയതെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ക്യാമ്പുകള്‍ സജ്ജമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മലയോരപ്രദേശങ്ങള്‍, നദിക്കരകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതപാലിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകാന്‍ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കി. നാളെ തിരുവനന്തുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ,ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് നിലവിലുണ്ട്. 25 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like

-