രാജ്യത്തെ പ്രതിദിന കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. 24 മണിക്കൂറിനിടെ 4,205 പേർ മരിച്ചു
40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി
ഡെൽഹി:രാജ്യത്തെ പ്രതിദിന കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേർ വാക്സിൻ സ്വീകരിച്ചു