പാലാരിവട്ടം പാലം പുനർ നിർമാണം.ഇ. ശ്രീധരന് മേൽനോട്ടം വഹിക്കും.
സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാൻ ഇ ശ്രീധരനെ തന്നെ ചുമതലപ്പെടുത്തി. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തിൽ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ലെന്നു ബോധ്യമായതോടെ പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനം. പഠനം നടത്തിയ ചെന്നൈ ഐഐറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ഇ. ശ്രീധരനുമായി ചർച്ചനടത്തി മേൽനോട്ടം വഹിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അടിസ്ഥാനപരമായി പാലത്തിനു ബലക്ഷയം ഉണ്ട്. സ്ഥായിയായ പരിഹാരത്തിനു പാലം പുതുക്കിപ്പണം. അതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജൻസിയെ ആയിരിക്കും നിർമാണം ഏൽപ്പിക്കുക .ഒക്ടോബർ ആദ്യ വാരം നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ്
ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലമാണ് പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചതു. പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നതു. അവര്‍ നൽകിയ
റിപ്പോര്‍ട്ടിൽ പാലം പുനരുദ്ധരിച്ചാൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇ ശ്രീധരൻ നടത്തിയ പരിശോധനയിലും പാലം പൂർണമായി പുനര്‍ നിര്‍മ്മിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.