ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ

ഗുണ്ട ആക്റ്റ് നടപ്പിലക്കുന്നതും, റോഡുകൾ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിക്കുന്നത്തുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് നിലനിൽക്കുന്നത്.11 റിട്ട് പെറ്റീഷൻ ഉൾപ്പെടെ 23 പരാതികളാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ, പൊലീസ്, പ്രാദേശിക സർക്കാർ സംവിധാനം എന്നിവയ്ക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്

0

കൊച്ചി :ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട്. ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ശുപാർശ നൽകിയതെന്ന് ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.ലക്ഷദ്വീപിലെ ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് ഭരണകൂടത്തിന്റെ നടപടി. ഭരണകൂട തീരുമാനങ്ങൾക്കെതിരെ നിരവധി കേസുകൾ കേരള ഹൈക്കോടതിയിൽ നിലനിൽക്കെയാണ് നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ നൽകിയിരിക്കുനത്.

ഗുണ്ട ആക്റ്റ് നടപ്പിലക്കുന്നതും, റോഡുകൾ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിക്കുന്നത്തുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് നിലനിൽക്കുന്നത്.11 റിട്ട് പെറ്റീഷൻ ഉൾപ്പെടെ 23 പരാതികളാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ, പൊലീസ്, പ്രാദേശിക സർക്കാർ സംവിധാനം എന്നിവയ്ക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 241 അനുസരിച്ച് കേന്ദ്രഭരണപ്രദേശത്ത് ഹൈക്കോടതിയില്ലെങ്കിൽ അടുത്തുള്ള പ്രദേശത്തെ കോടതിയെ ഹൈക്കോടതിയായി പ്രഖ്യാപിക്കും. പാർലമെന്റിന് മാത്രമേ നിയമ പ്രകാരം ഹൈക്കോടതിയുടെ അധികാരപരിധി മാറ്റാൻ കഴിയൂ. കേരളത്തിലെയും ലക്ഷദ്വീപിലെയും സംസാരിക്കുന്ന ലിഖിത ഭാഷ മലയാളമാണ്.അധികാര പരിധി മാറ്റുന്നത് ദ്വീപുകളിലെ മുഴുവൻ നീതിന്യായ വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കുമെന്നാണ് വിവരം. കേരള ഹൈക്കോടതിയിൽ നിന്ന് മലയാള ഭാഷയിലാണ് നിയമ വ്യവഹാരങ്ങൾ നടക്കുനത്. കേരളത്തിലെ ഹൈക്കോടതി ദ്വീപിൽ നിന്നും 400 കിലോമീറ്റർ അകലെയാണ്. എന്നാൽ കർണാടകയിലേത് 1,000 കിലോമീറ്ററിലധികം ദൂരത്തിലാണെന്നും ദ്വീപ് വാസികൾ പ്രതികരിച്ചു.

അതേസമയംലക്ഷദ്വീപിൽ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. എം.കെ. സൗദാബിയെ നീക്കി. ആരോഗ്യവകുപ്പിലെ താത്കാലികക്കാരെ പിരിച്ചുവിടണമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ നിർദേശത്തോടു യോജിക്കാതിരുന്നതാണു കാരണം. ആന്ത്രോത്ത് ദ്വീപിലെ മെഡിക്കൽ ഓഫീസറായി ഇവരെ തരംതാഴ്ത്തി. പകരം ആന്ത്രോത്തിലെ മെഡിക്കൽ ഓഫീസർ ഡോ. എം.പി. ബഷീറിനെ മെഡിക്കൽ ഡയറക്ടറാക്കി.

You might also like

-