ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ.
പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷനെ കണ്ടെത്തൽ
ഇടുക്കി | ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ചയില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീരെ ആത്മാര്‍ത്ഥത ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് തുടക്കം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷനെ കണ്ടെത്തൽ. ഒരുവർഷത്തേക്ക് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ ചെയ്തിരിക്കുന്നത്. അന്തിമ തീരുമാനം സി.പി.എം സംസ്ഥാനസമിതിയിലുണ്ടാകും.രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.മണി എം.എൽ.എ നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
മൂന്ന് തവണ ദേവികുളത്ത് നിന്ന് എംഎല്‍എയായ രാജേന്ദ്രന്‍ ഇക്കുറിയും സീറ്റ് ആഗ്രഹിച്ചിരുന്നു. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി മാനദണ്ഡം അനുസരിച്ച് ഒരു കാരണവശാലും രാജേന്ദ്രന് സീറ്റ് കെടുക്കണ്ട എന്ന നിര്‍ദ്ദേശം വന്നു. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടു നിന്നു. മാത്രമല്ല, രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. ഇതും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് രണ്ടംഗ അന്വേഷണ കമ്മീഷന്‍ ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി ആയിരിക്കും എടുക്കുന്നത്.എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് ജില്ല കമ്മിറ്റി നടപടി എടുത്തിരിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു.