ആഗസ്റ്റ് 09,10,11,13  തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ

ആഗസ്റ്റ് 09ന്  എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,  വയനാട് ,കണ്ണൂർ ,കാസർഗോഡ്  എന്നീ  ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട്  വയനാട് ,കണ്ണൂർ

0

തിരുവനതപുരം :സംസ്ഥാനത്തു വരും ദിവസ്സങ്ങളിൽ കനത്ത മഴക്ക് സാധ്യത ഉള്ളതുകൊണ്ട്  വിവിത ജില്ലകളിൽ ജാഗ്രത നിർദേശം  പുറപ്പെടുവിച്ചിട്ടുണ്ട്  ആഗസ്റ്റ് 09ന്  എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,  വയനാട് ,കണ്ണൂർ ,കാസർഗോഡ്  എന്നീ  ജില്ലകളിലും ആഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട്  വയനാട് ,കണ്ണൂർ

കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’  (RED ALERT!) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

ആഗസ്റ്റ്  09  ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  എന്നീ  ജില്ലകളിലും ആഗസ്റ്റ്10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11  ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,  വയനാട് ,കണ്ണൂർ ,കാസർഗോഡ്  എന്നീ  ജില്ലകളിലും, ആഗസ്റ്റ് 13 ന്   എറണാകുളം , ഇടുക്കി, മലപ്പുറം, വയനാട്   കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്  ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ്  09   ന്  തിരുവനന്തപുരം ,കൊല്ലം  എന്നീ ജില്ലകളിലും,

ആഗസ്റ്റ്  12   ന്  ഇടുക്കി, മലപ്പുറം,കോഴിക്കോട്, വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നി ജില്ലകളിലും

ആഗസ്റ്റ്  13   ന് പത്തനംതിട്ട, ആലപ്പുഴ,  തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നി ജില്ലകളിലും

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്) 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന  ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്) 2018 ൽ ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

You might also like

-