പിന്നാക്ക സമുദായക്കാർ പാർട്ടിയെ കൈയൊഴിഞ്ഞതുകൊണ്ടാണ്ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതെന്ന് ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭർ. കേശവ് പ്രസാദ് മൗര്യയെ
മൗര്യയെ ഒഴിവാക്കിയത് തിരിച്ചടിച്ചു; തോൽവിക്കു പാർട്ടിയെ പഴിച്ച് ബിജെപി മന്ത്രി
ബല്ലിയ: പിന്നാക്ക സമുദായക്കാർ പാർട്ടിയെ കൈയൊഴിഞ്ഞതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതെന്ന് ഉത്തർപ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭർ. കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തത് ബിജെപിയെ തിരിച്ചടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. ഏറെ നിർണായകമായ കൈരാന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയിലെ പൊട്ടിത്തെറി.
കേശവ് പ്രസാദ് മൗര്യയെ മുൻനിർത്തിയാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം യോഗി ആദിത്യനാഥിനു മുഖ്യമന്ത്രി പദം നൽകുകയായിരുന്നു. മൗര്യയെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിൽ പിന്നാക്കക്കാർ വൻതോതിൽ പാർട്ടിക്കു വോട്ടു ചെയ്തിരുന്നെന്നും അത് അവഗണിച്ചതിനുള്ള രോഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നുമാണ് രാജ്ഭർ വാദിക്കുന്നത്.
തോൽവിക്ക് ബിജെപി കേന്ദ്രനേതൃത്വത്തെയും മന്ത്രി കുറ്റപ്പെടുത്തി. യോഗി സർക്കാർ ഉത്തരവാദികളാണ്. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിക്കണം. ബിജെപിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. യോഗി വേണോ മൗര്യ വേണോ എന്നു തീരുമാനിച്ചതും പാർട്ടിയാണ്- തോൽവിയിൽ യോഗി ആദിത്യനാഥിനെ പഴിക്കാനാവുമോ എന്ന ചോദ്യത്തിനു മറുപടിയായി രാജ്ഭർ പറഞ്ഞു.