വില്ല ല ഗ്രാഞ്ചി’ൽ ജോ ബൈഡനും വ്ലദീമീർ പുടിനും കുടി കാഴ്ച്ച നടത്തി
രണ്ടുകൂട്ടരും തമ്മിലെ ബന്ധം ആരോപണന പ്രയാരോപണകങ്ങൾ കൊണ്ട് സാച്ചവ മായിരുന്നു ഈ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബർ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചർച്ച ചെയ്തെന്നാണ് സൂചന.
ജനീവ:അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം തീർത്തു മോശമായ സാഹചര്യം ഇല നിൽക്കെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം ആരോപണന പ്രയാരോപണകങ്ങൾ കൊണ്ട് സാച്ചവ മായിരുന്നു ഈ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബർ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചർച്ച ചെയ്തെന്നാണ് സൂചന. റഷ്യൻ പ്രതിപക്ഷനേതാവ് നവാൽനിയുടെ സ്ഥിതിയും വിഷയമായെന്നാണ് സൂചന.ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർഗെയ് ലാവ്റോവും ഉണ്ടായിരുന്നു. ഇടവേള കഴിഞ്ഞ്, കൂടുതൽ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചർച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.