‘ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, കാത്തിരിക്കുക’- അണ്വായുധഭീഷണിയുമായി പാകിസ്താൻ
കിസ്താൻ അണ്വായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് നാഷണൽ കമാൻഡ് അതോറിറ്റിയാണ്.സ്ഥലവും സമയവും കുറിച്ച് പാകിസ്ഥാൻ ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യമന്ത്രി
“അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്.
ഇന്ത്യ പാകിസ്താൻ വ്യോമസേനയിൽ 21 മിനിറ്റ് തുടരട്ടെ.
അടുത്തതായി എന്താകും സംഭവിക്കുക എന്ന് നമുക്ക് കാണാൻ കഴിയും, “മേജർ ജനറൽ ആസിഫ് ഗഫൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ഇസ്ലാമബാദ് : ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണിയുമായി പാകിസ്താൻ. പാക് മിലിട്ടറി മീഡിയ വിഭാഗത്തിന്റെ തലവൻ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയത്. ഇസ്ലാമാബാദിലെ അണ്വായുധ സമിതിയുടെ നിയന്ത്രണമുള്ള നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുമെന്ന് ആസിഫ് ഗഫൂർ വെളിപ്പെടുത്തി. ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, അതിനായി കാത്തിരിക്കൂ. പാകിസ്താന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും- പത്രസമ്മേളനത്തിൽ ഗഫൂർ പറഞ്ഞു.
-
Indian aircrafts’ intrusion across LOC in Muzafarabad Sector within AJ&K was 3-4 miles.Under forced hasty withdrawal aircrafts released payload which had free fall in open area. No infrastructure got hit, no casualties. Technical details and other important information to follow.
-
Payload of hastily escaping Indian aircrafts fell in open.
-
Indian aircrafts intruded from Muzafarabad sector. Facing timely and effective response from Pakistan Air Force released payload in haste while escaping which fell near Balakot. No casualties or damage.
-
Indian Air Force violated Line of Control. Pakistan Air Force immediately scrambled. Indian aircrafts gone back. Details to follow.
പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന് നാളെ തുടക്കമാകും. അതിനുശേഷമാകും നാഷണൽ കമാൻഡ് അതോറിറ്റി യോഗം പ്രധാനമന്ത്രി ഇമ്രാൻഖാൻ വിളിച്ചുചേർക്കുക. എൻ.സി.എ എന്താണെന്നും, അവർ എന്തിനാണ് പ്രവർത്തിക്കുന്നതെന്നും നിങ്ങൾക്ക്(മാധ്യമങ്ങൾക്ക്) അറിയാമെന്ന് തോന്നുന്നു- ഗഫൂർ പറഞ്ഞു. പാകിസ്താൻ അണ്വായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് നാഷണൽ കമാൻഡ് അതോറിറ്റിയാണ്.സ്ഥലവും സമയവും കുറിച്ച് പാകിസ്ഥാൻ ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യമന്ത്രി
പാകിസ്താൻ ദേശീയ സുരക്ഷാ കൌൺസിലിന്റെ നിർദ്ദേശപ്രകാരം 2000ലാണ് എൻ.സി.എ രൂപീകരിച്ചത്. പർവേസ് മുഷാറഫ് ആയിരുന്നു എൻ.സി.എയുടെ ആദ്യ തലവൻ. ആണവവിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം എൻ.സി.എയ്ക്ക് ആയിരിക്കും.