“പുറത്താക്കിയത് മാണിസാറിനെ “രാജി രാജിവക്കാത്തത് ധാർമ്മികതയുടെ പേരിൽ

കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. മുന്നണി കെട്ടിപ്പടുത്തയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു

0

കോട്ടയം : യു ഡി എഫ് പുറത്താക്കിയത് കെ എം മാണിയാണ് എന്ന് ജോസ് കെ മാണി പറഞ്ഞു ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്തിയ കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് . കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. മുന്നണി കെട്ടിപ്പടുത്തയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കാതിരുന്നത് നീതിയുടെ പ്രശ്‌നമാണ് ജില്ലാപ്രസിഡന്റ് സ്ഥാനം കൈമാറുന്നത് സംന്ധിച്ചു ഒരു ധാരണയുമില്ല അങ്ങനെ ധാരണ തെറ്റിച്ചതിന്റെ പുറത്താണ് പാര്ട്ടിയെ പുറത്താക്കിയതെങ്കിൽ പിജെ ജോസഫിനെ ആയിരംവട്ടം പുറത്താകേണ്ടതാണ് . പാലാ തെരെഞ്ഞെടുപ്പ് സമയത്തു യു ഡിഎഫ് തിരുമാനങ്ങൾക്ക് വിരുദ്ധമായി എത്രതവണ പ്രവർത്തിച്ചു ഞങ്ങൾ പരാതി പെട്ട് എന്നിട്ടു എന്ത് നടപടിയാണ് സ്വീകരിച്ചത് ഇടുക്കി വാത്തികുടി പഞ്ചായത്തിൽ ധാരണക്ക വിരുദ്ധമായി ഭരണമാണ് അട്ടിമറിച്ചത് ജോസഫ് ഗ്രൂപ്പാണ് എന്തുനടപടിയാണ് സ്വീകരിച്ചത് . യുദ് എഫിൽ ഇക്കാര്യത്തിൽ രണ്ടു നീതിയാണ് ധാര്മ്മികതയുടെ പേരിലാണ് ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സ്ഥാനം രാജിവക്കത്തെന്നും ജോസ് കെ മാണി പറഞ്ഞു

കാല് മാറ്റക്കാരോടൊപ്പമാണ് യുഡിഎഫ് നിന്നത്. പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണ പാലിക്കാത്തതിനാലാണ് പുറത്താക്കിയത്. ധാരണ പാലിക്കാത്തതിന്‍റെ പേരിലാണെങ്കില്‍ ജോസഫിനെ ആയിരം തവണ പുറത്താക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.നാളെ രാവിലെ പാര്‍ട്ടി യോഗം ചേരും. അതിന് ശേഷം രാഷ്ട്രീയ തീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവെക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞത്‍.

You might also like

-