10,12 ക്ലാസുകൾ തുടങ്ങി സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു

87 ദിവസങ്ങളാണ് സ്കുളുകൾ അടഞ്ഞ് കിടന്നത്. വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് ഇപ്പോൾ വീണ്ടും സ്കൂളിന്റെ പടി കയറാൻ അനുവാദം ലഭിച്ചത്.

0

കൊച്ചി :കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു . 10,12 ക്ലാസുകലാണ് ഭാഗികമായി അധ്യയനം ആരംഭിച്ചത് . കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് ഏകദേശം എട്ടു ലക്ഷത്തിലധികം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തി .287 ദിവസങ്ങളാണ് സ്കുളുകൾ അടഞ്ഞ് കിടന്നത്. വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് ഇപ്പോൾ വീണ്ടും സ്കൂളിന്റെ പടി കയറാൻ അനുവാദം ലഭിച്ചത്. പക്ഷെ ചേർന്നിരിക്കാൻ അനുമതിയില്ല. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്. ഇങ്ങനെയുള്ള പരീക്ഷകളാണ് ഇന്ന് മുതൽ കുട്ടികൾ നേരിടുന്നത്.

സിലബസിന് പുറത്ത് കോവിഡിനെ കുറിച്ച് ധാരാളം പഠിച്ചാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതു കൊണ്ട് നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ഇടവേളകൾക്ക് പോലും പുറത്ത് വിടാതെ ഓരോ നിമിഷവും പരീക്ഷക്കുള്ള ഉത്തരങ്ങൾ പഠിച്ചു തീർക്കുന്നതിനൊപ്പം വൈറസിനെ സ്കൂൾ പരിസരത്ത് നിന്ന് മാറ്റി നിർത്താനും കുട്ടികൾ ശ്രദ്ധിക്കണം. രാവിലെയും ഉച്ചക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകൾ. SSLCയിൽ 4.25 ലക്ഷം കുട്ടികളും രണ്ടാം വർഷ ഹയർ സെക്കണ്ടറിയിൽ 3.84 ലക്ഷം കുട്ടികളുമാണ് ഇന്ന് സ്കൂളുകളിലെത്തുക.

You might also like

-