ആർ സി ഇ പി സ്വതന്ത്ര വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്
കര്‍ഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങളില്‍ സജീവ ഇടപെടലിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായാണ് ആര്‍.സി.ഇ.പിക്ക് എതിരെ രംഗത്തിറങ്ങുന്നത്.
ഡൽഹി :സ്വതന്ത്ര വ്യാപാര കരാറായ ആര്‍.സി.ഇ.പിക്ക് എതിരെ ശക്തമായ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തും. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് മറുപടിയുമായി ദേശ് കി ബാത്ത് പരിപാടി ആരംഭിക്കാനും കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു.കര്‍ഷകരെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങളില്‍ സജീവ ഇടപെടലിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായാണ് ആര്‍.സി.ഇ.പിക്ക് എതിരെ രംഗത്തിറങ്ങുന്നത്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടവെ ഉത്തരവാദിത്തബോധമുള്ള സർക്കാർ ജനങ്ങളുടെ പ്രശ്നം മനസിലാക്കുകയും പരിഹാരം കാണുകയും വേണമെന്ന് എ.കെ ആന്‍റണി ആവശ്യപ്പെട്ടു.
നിലവിൽ സർക്കാർ പരിഗണന നൽകുന്നത് അനിവാര്യമായ വിഷങ്ങൾക്കല്ല. ആര്‍.സി.ഇ.പി കരാറിനെയും കരാർ ചർച്ചകളെയും കോൺഗ്രസ് പൂർണമായി എതിർക്കുന്നുവെന്നും എ.കെ ആന്‍റണി വ്യക്തമാക്കി. നവംബർ 5 മുതല്‍ 11 വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനെ നേരിടാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി ദേശ് കി ബാത്ത് പരിപാടി ആരംഭിക്കും. നാളെ ഒരു മണിക്ക് ആദ്യ ദേശ്കി ബാത്ത് പുറത്ത് വിടാനും കോൺഗ്രസ് ബൗദ്ധിക സമിതി യോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, കപിൽ സിബൽ, മല്ലികാർജുൻ ഖാർഗെ അടക്കം 17 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്