ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിൽ രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
ബംഗളൂരു: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതിയായ അധോലക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലീനയില്നിന്നും പണം തട്ടുന്നതിനുവേണ്ടിയായിരുന്നു ഇതെന്നും രവി പൂജാരി കുറ്റസമ്മതം നടത്തിയതായാണ് വിവരം.