ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; പരാതിക്കാരിയുടെ ഹർജി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്

0

കൊച്ചി :ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി ഇന്ന് പരിഗണിക്കും . ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .

2018 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്ന് ആരോപിച്ചാണ് സരിത ഹർജി ഫയൽ ചെയ്തിരിക്കുന്നത്.പരാതിക്കാരിയുടെ ആവശ്യം നേരത്തെ ഹൈകോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
സംഭവം നടന്ന് 7 വർഷത്തിന് ശേഷം നൽകിയ പരാതിയിൽ അടിയന്തിര നടപടി എന്ന ആവശ്യം അനവസരത്തിൽ ഉള്ളതാണെന്നാണ് ഹൈക്കോടതിയുടെ നിലപാട്

You might also like

-