നീതിയെവിടെ ?സിനിമാ താരത്തിന്‍റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് , പ്രതി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി?

ഡി.വൈ.എസ്.പി സുരേഷ് പട്ടാമ്പി സി.ഐ ആയിരിക്കുമ്പോഴാണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 2016ൽ വീട്ടിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് സിനിമാ താരത്തിന്‍റെ ഭാര്യയായ യുവതിയുടെ പരാതി

0

പാലക്കാട് :സിനിമാ താരത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതായി പരാതി യുവതിയുടെ പരാതിയിൽ കേസ്സെടുക്കാതിരുന്ന പോലീസിനെതിരെ ഏറെ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി നിർദ്ദേശത്തെ തുടര്‍ന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് പ്രതിക്കെതിരെ കേസ്സെടുത്തത് എന്നാൽ ഡി.വൈ.എസ്.പി പി.എസ് സുരേഷിനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം പി.എസ് സുരേഷിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

ഡി.വൈ.എസ്.പി സുരേഷ് പട്ടാമ്പി സി.ഐ ആയിരിക്കുമ്പോഴാണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 2016ൽ വീട്ടിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് സിനിമാ താരത്തിന്‍റെ ഭാര്യയായ യുവതിയുടെ പരാതി. പരാതി നൽകിയിട്ടും പി.എസ് സുരേഷിനെതിരെ കേസ് എടുത്തില്ല. കോടതി നിർദേശ പ്രകാരം മട്ടാഞ്ചേരി എ.എസ്.പിയായിരുന്ന പി.എസ് സുരേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. എന്നാൽ സുരേഷിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യാൻ തയ്യറായില്ല. തൃത്താല പൊലീസിൽ നിന്നും കേസ് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിക്ക് അതേ വകുപ്പിലേക്ക് നിയമനവും നൽകി.എസ്.സി ,എസ്.ടി അട്രാസിറ്റി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും ഡി.വൈ.എസ്.പി പി.എസ് സുരേഷിനെ അറസ്റ്റു ചെയ്തിട്ടില്ല.പ്രതിയിൽ നിന്നും തനിക്കും, ഭർത്താവിനും നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്ന് യുവതി പറഞ്ഞു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഡി.വൈ.എസ് പി ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത നിരാശയിലാണ് ഈ കുടുംബം.

You might also like

-