കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

ഒളിവിൽ പോയ പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് സംഭവം

0

കോട്ടയം :കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.
ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെള്ളം ചോദിച്ചതിന് ശേഷം പ്രതി വീട്ടിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍‌ പരാതി നല്‍കി.അതേസമയം പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപ വാസിയായ ഇയാളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

You might also like

-