പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

17 വയസുള്ള ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്

0

തിരുവനന്തപുരം : ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 17 വയസുള്ള ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് ഓട്ടോഡ്രവറായ മനു മനോജ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും നാട്ടുകാരും വീട്ടുകാരും ചേർന്നാണ് മനുവിനെ പിടികൂടിയത്. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകി. ഇതിനുശേഷമാണ് ഇരുപത്തിമൂന്നാം തീയതി പെൺകുട്ടി വീടിനുള്ളിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കേയാണ് പെൺകുട്ടി ഇന്ന് മരിച്ചത്.

പ്രതിയായ മനോജിനെ കഴിഞ്ഞ ഇരുപത്തിനാലാം തീയതി കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനു മനോജ് നിലവിൽ റിമന്റിൽ ആണ്.സംഭവത്തെ തുടർന്ന് ഇയാളെ DYFI ൽ നിന്ന് പുറത്താക്കി.പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

You might also like

-