കോവിഡ് ബാധിതയെ ആശുപത്രി ജീവനക്കാരൻ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതായി പരാതി

ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

0

കോഴിക്കോട് : പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ അശ്വനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നേരത്തേയും സെക്യൂരിറ്റി ജീവനക്കാരനെതിരെ യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു. രജിസ്റ്ററിൽ നിന്ന് പേര് വിവരങ്ങളും നമ്പറും ശേഖരിച്ച് ശല്യപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. എന്നാൽ നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അത്തോളി പൊലീസ് ഇന്ന് മൊഴിയെടുക്കും.കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന് മലബാർ മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

You might also like

-