ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടപ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി

0

രാജ്‌കോട്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 19 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ വീണ്ടുംഇയാളെപൊലീസ് അറസ്റ്റ് ചെയ്തു.രാജ്‌കോട്ട് മാളവ്യനഗറിലാണ് സംഭവം. നാല് വർഷം മുൻപാണ് ആദ്യം അക്രമം നടക്കുന്നത് പെൺകുട്ടിക്ക്അന്ന് 15 വയസ് മാത്രമായിരുന്നു പ്രായം.ഗ്രാമത്തിലെ ഭഗവാനി റാത്തോഡിനെ 44 അന്ന് കോടതി ശിക്ഷിച്ചിരുന്നു . കേസിൽ നാല് വർഷത്തോളം തടവിൽ കഴിഞ്ഞ പ്രതി അടുത്തിടെയാണ ജാമ്യത്തിലിറങ്ങിയത്.

ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി .പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരിക്കെ അതിക്രമിച്ചുകയറിയ ഇയാൾ സഹോദരനെയം അച്ഛനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിപെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു . .

റാത്തോഡ് 2015 ൽ ഈ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പത്ത് വർഷത്തേക്കാണ് ഇയാളെ ശിക്ഷിസിച്ചിരുന്നു . ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ക്രൂരത കാട്ടിയത്.താൻ തടവിലായതിന് കാരണം പെൺകുട്ടിയുടെ മൊഴിയാണെന്നും കൂടെ വന്നില്ലെങ്കിൽ അച്ഛനെയും സഹോദരനെയും കൊന്നുകളയുമെന്നുമാണ് ജാമ്യത്തിലിറങ്ങിയ പ്രതി പറഞ്ഞണ് . ഇയാൾ സുരേന്ദ്രനഗർ ജില്ലയിലെ ലിംഡി ഗ്രാമത്തിലേക്ക് ജനുവരിയിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയിയത് . ഇവിടെ പ്രതിയുടെ ബന്ധുവിന്റെ കൂടെ താമസിപ്പിച്ച ശേഷമായിരുന്നു പീഡനം. ഒരാഴ്ചയ്ക്ക് ശേഷം ഈ തടങ്കിലിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ പെൺകുട്ടിയെ തേടി വീണ്ടും റാത്തോഡ് എത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിഞ്ഞത്. ഇതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366, 376 (e), 506 (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

You might also like

-