കിഫ്ബിയിലെ അഴിമതിമറക്കാനാണ് തോസമസ് ഐസക് സി.എ.ജിക്ക്തീരെ തിരിഞ്ഞിരിക്കുന്നതെന്നു ചെന്നിത്തല

കിഫ്ബിയിൽ നടക്കുന്ന തട്ടിപ്പ് പിടിക്കപ്പെടുമെന്നായതോടെ ധനമന്ത്രി തോമസ്ഐസക് സി.എ.ജിക്ക് എതിരേ തിരിഞ്ഞിരിക്കുകയാണ്. വൻതട്ടിപ്പ് നടന്ന ലൈഫ് പദ്ധതിയുടെയും കെ. ഫോണ്‍, ഇ-മൊബിലിറ്റി പ്രോജക്ടുകളുടെയും ഫയലുകള്‍ ഇ.ഡി ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞ അതേ പരിഹാസ്യമായ ആരോപണങ്ങളാണ്ധനമന്ത്രി കിഫ്ബിയുടെ കാര്യത്തിൽ ഇപ്പോൾ ആവർത്തിക്കുന്നത്

0

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയിൽ നടക്കുന്ന തട്ടിപ്പ് പിടിക്കപ്പെടുമെന്നായതോടെ ധനമന്ത്രി തോമസ്ഐസക് സി.എ.ജിക്ക് എതിരേ തിരിഞ്ഞിരിക്കുകയാണ്. വൻതട്ടിപ്പ് നടന്ന ലൈഫ് പദ്ധതിയുടെയും കെ. ഫോണ്‍, ഇ-മൊബിലിറ്റി പ്രോജക്ടുകളുടെയും ഫയലുകള്‍ ഇ.ഡി ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞ അതേ പരിഹാസ്യമായ ആരോപണങ്ങളാണ്ധനമന്ത്രി കിഫ്ബിയുടെ കാര്യത്തിൽ ഇപ്പോൾ ആവർത്തിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി ശ്രമിക്കുകയാണെന്നും കിഫ്ബി എടുക്കുന്ന വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ധനമന്ത്രിയുടെ ആരോപണം. സഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത റിപ്പോർട്ട് പരസ്യപ്പെടുത്തി പത്ര സമ്മേളനം നടത്തിയ മന്ത്രിയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണ്.

കിഫ്ബി അഴിമതിയുടെ കൂടാരമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയുള്ള ഇടപാടുകളാണ് അവിടെ നടക്കുന്നത്. സി.എ.ജി ഓഡിറ്റിലൂടെ ഇത് പുറത്തുവരും എന്ന ഭയം കൊണ്ടാണ് മന്ത്രി ഇപ്പോൾ മുൻകൂർ ജാമ്യം എടുക്കുന്നത്. കാരണം മസാല ബോണ്ടുകളും മറ്റും വഴി വാങ്ങിക്കൂട്ടിയ വായ്പകള്‍ സുതാര്യമായിരുന്നില്ല.അവ ഭരണഘടനാപരവുമല്ല. സി.എ.ജി അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടാവാം. അതാണ് മന്ത്രിയെ ഭയപ്പെടുത്തിയത്.

നേരത്തെ കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് പാടില്ല എന്ന നിലപാടായിരുന്നു തോമസ് ഐസക്ക് സ്വീകരിച്ചിരുന്നത്. സി.എ. ജി ആക്ടിലെ 20(2) അനുസരിച്ചുള്ള സമ്പൂര്‍ണ്ണ ഓഡിറ്റിംഗിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.എ.ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.പക്ഷേ സി.എ.ജി.ആക്ട് 14(1) അനുസരിച്ചുള്ള പരിമിതമായ ഓഡിറ്റ് മാത്രം സി.എ.ജി നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ അന്ന് നിലപാടെടുത്തത്. 14(1) അനുസരിച്ച് കിഫ് ബിയിലെ സര്‍ക്കാര്‍ ഫണ്ടില്‍ മാത്രമേ ഓഡിറ്റ് ചെയ്യാനാവൂ.ആ ഓഡിറ്റ് മാത്രമാണ് ഇപ്പോൾ നടത്തിയത്.അതില്‍ തന്നെ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ടാവണം.അതാണ് ധനകാര്യമന്ത്രിക്ക് ഇത്ര പരിഭ്രാന്തി ഉണ്ടായത്. മടിയില്‍ നല്ല കനമുള്ളതുകൊണ്ടാണ് ഈ പരിഭ്രാന്തി. വികസനപ്രവർത്തനങ്ങളെ തടസപ്പെടുത്തുകയല്ല,അതിലെ കള്ളത്തരം പിടികൂടുകയാണ് സി.എ.ജി ചെയ്യുന്നത്.

സി.എ.ജിയുടെ ഏത് റിപ്പോര്‍ട്ടാണ് മന്ത്രി പരാമര്‍ശിക്കുന്നത്? ഇങ്ങനെ ഒരു റിപ്പോര്‍ട്ട്നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടില്ല.സാധാരണ സി.എ.ജി.റിപ്പോര്‍ട്ടുകള്‍ ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും പി.എ.സി പരിശോധിക്കുകയും തുടര്‍ന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുകയുമാണ് പതിവ്.അപ്പോഴേ ആ റിപ്പോര്‍ട്ട് പബ്ലിക്ക് ഡോമയിനില്‍ വരികയുള്ളു. ഇവിടെ നിയമസഭയുടെ മേശപ്പുറത്തുപോലും വയ്ക്കാതെ ഒരു റിപ്പോര്‍ട്ട് മന്ത്രി തന്നെ ചോര്‍ത്തി പത്രസമ്മേളനം നടത്തുന്ന അസാധാരണ സംഭവമാണ് ഉണ്ടായിരിക്കുന്നത്.

കരട് സി.എ.ജി റിപ്പോര്‍ട്ട് എന്നാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിക്ക് സി.എ.ജി ഫൈനലൈസ് ചെയ്യാത്ത ഒരു റിപ്പോര്‍ട്ടിനെ എങ്ങനെ പത്രസമ്മേളനം നടത്തി വിമര്‍ശിക്കാന്‍കഴിയും? മന്ത്രി നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. ഓഡിറ്റ് റിപ്പോർട്ട് പുറത്തുപോകുന്നത് നിയമസഭയുടെ അവകാശലംഘനമാണ്.അവകാശലംഘത്തിന് മന്ത്രിക്കെതിരെ സ്പീക്കര്‍ നടപടി എടുക്കണം

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാനുള്ള ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറിയതോടെ സർക്കാർ പ്രതിരോധത്തിൽ. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വാസ്തവ വിരുദ്ധമാണെന്ന് ഓർത്തഡോക്സ് സഭ ഹൈക്കോടതിയെ അറിയിക്കും. മലങ്കര സഭ തർക്കത്തിൽ സമവായ ശ്രമങ്ങൾ തുടരണമെന്ന് യാക്കോബായ സഭ നേതൃത്വം പ്രതികരിച്ചു.
ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ചർച്ച ചൂണ്ടിക്കാട്ടി കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള വിധി നടപ്പിലാക്കാൻ സമയം നീട്ടി വാങ്ങാനായിരുന്നു സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായാണ് ഇരുസഭകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകും വരെ കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന ധാരണയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്ന ഓർത്തഡോക്സ് സഭ ചർച്ചകളിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം. കോടതിവിധി നടപ്പാക്കിയ ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് ഓർത്തഡോക്സ് സഭ നിലപാട്.

ഇതോടെ ചർച്ചയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടി സാവകാശം തേടാനുള്ള സർക്കാർ ശ്രമത്തിന് കോടതിയിൽ നിന്ന് തന്നെ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാടിനെതിരെ യാക്കോബായ സഭ നേതൃത്വം രംഗത്തെത്തി. സർക്കാർ വിളിച്ച ചർച്ചകളിൽ നിന്ന് വിട്ട് നിന്ന ഓർത്തഡോക്സ് സഭ നേതൃത്വം തന്നെ പിന്നീട് ആവശ്യപ്പെട്ട ശേഷമാണ് തുടർ ചർച്ചകൾ നടന്നത്.

കേന്ദ്രസേനയെ രംഗത്തിറക്കി കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിലപാട് ഓർത്തഡോക്സ് സഭ മുന്നോട്ട് വെക്കും. പള്ളി ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടായാല്‍ കൂടുതൽ വിശ്വാസികളെ രംഗത്തിറക്കി പ്രതിരോധം തീർക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.

You might also like

-