നെടുമങ്ങാട് പൊലീസിന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് പ്രചാരക്,

ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് സ്റ്റേഷനിലേക്ക് നാലു ബോംബുകളെറിഞ്ഞത്.അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്

0

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലേക്കും സിപിഎം പ്രകടനത്തിന് നേരെയും ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണെന്ന് പൊലീസ്. നൂറനാട് സ്വദേശിയായ പ്രവീണ്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു..

ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് സ്റ്റേഷനിലേക്ക് നാലു ബോംബുകളെറിഞ്ഞത്.അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പ്രവീണ്‍ ബോംബേറ് നടത്തിയത്.

You might also like

-