രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമി അ നൂരിയയുടെ 60 -ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ, ജാമിഅ യിലേക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് വിവരം

മലപ്പുറം| എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമി അ നൂരിയയുടെ 60 -ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന ‘ഗരീബ് നവാസ് ‘എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ, ജാമിഅ യിലേക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.കഴിഞ്ഞവർഷത്തെ ജാമിയഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ വി ഡി സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ വിഡി സതീശൻ സമ്മേളന പരിപാടികളിൽ ഇടം ലഭിച്ചിട്ടില്ല. സമസ്തയുടെ സ്ഥാപനങ്ങളിലേക്കുള്ള കടന്ന് വരവും ലീഗിന്റെ പരോക്ഷ പിന്തുണയും ചെന്നിത്തലയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കരുത്തു പകരുന്നുണ്ട്.

ഭരണമാറ്റം ഉറപ്പാണെന്ന ആത്മ വിശ്വസം യു ഡി എഫ് കേന്ദ്രങ്ങളിൽ സജീവമായിരിക്കെയാണ് വി ഡി സതീശൻ മുൻപേ ഒരുമുഴം മുന്നെക്കണ്ടുള്ള പടയൊരുക്കവും  മത സംഘടനകളുടെ പിന്തുണതേടിയുള്ള പര്യടനവും .

You might also like

-