പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷത്തിനൊപ്പം സമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല
യു.ഡി.എഫ് സ്വന്തം നിലക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. നിയമത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ആശയക്കുഴപ്പമില്ല. സമരം ചെയ്യുന്നവരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷത്തിനൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സ്വന്തം നിലക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോകും. നിയമത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ആശയക്കുഴപ്പമില്ല. സമരം ചെയ്യുന്നവരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. യെദ്യൂപ്പയുടെ നയം ഇവിടെ പിന്തുടരരുത്. എല്‍.ഡി.എഫ് മനുഷ്യച്ചങ്ങലയിലേക്ക് വിളിച്ചത് ഔചിത്യമില്ലായ്മയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പൗരത്വ നിയമ ഭേദഗതിയിലെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സർക്കാർ സർവ്വകക്ഷി യോഗം വിളിക്കും. സംയുക്ത സമരമുൾപ്പടെയുളള കാര്യങ്ങൾ യോഗത്തിൽ ചര്‍ച്ച ചെയ്യും. സർവ്വകക്ഷി യോഗത്തിൽ യു.ഡി.എഫ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.