കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് പുതു ഊര്‍ജ്ജമായി,. 20 ല്‍ 20 സീറ്റും നേടുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല.
നാളെ പതിനൊന്നരയോടെയാകും രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടെ പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി റോഡ് ഷോ ഉണ്ടായിരിക്കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരക്കും.
വയനാട് : സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 20 മണ്ഡലങ്ങളിലും വിജയം യുഡിഎഫിനായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ദക്ഷിണേന്ത്യയോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവഗണന മനോഭാവത്തിന് എതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് .ഇതിന് അനുകൂലമായ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് യുഡിഎഫ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു.
നാളെ പതിനൊന്നരയോടെയാകും രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടെ പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി റോഡ് ഷോ ഉണ്ടായിരിക്കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരക്കും. തുടര്‍ന്നുള്ള നടപടികള്‍ എഐസിസി ആയിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ഇന്ത്യ ഒന്നാണ്, ഇന്ത്യയുടെ ഐക്യമെന്ന മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കോണ്‍ഗ്രസും ഗാന്ധി കുടുംബവും. ആദ്യമായാണ് കേരളത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ ദേശീയ നേതാവോ മത്സരിക്കുന്നത്. ഇത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതിലുള്ള ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ ഉത്സാഹം കാണാം. 20 മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. 20 മണ്ഡലങ്ങളിലും വിജയം യുഡിഎഫിനായിരിക്കും.