റാഷിദ് ഗസ്സാലിയുടെ റമദാൻ പ്രഭാഷണം ജൂൺ 2ന്
റിയാദ്: പ്രമുഖ പണ്ഡിതനും ഇന്റർനാഷണൽ ട്രൈനറും സൈൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ് ഗസ്സാലിയുടെ രണ്ടാമത് റമദാൻ പ്രഭാഷണം ജൂൺ 2ന് ശനിയാഴ്ച റിയാദിൽ നടക്കും. റിയാദിലെ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ സൈൻ റിയാദ് ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ രാത്രി 10.30 ന് ആരംഭിക്കുന്ന പ്രഭാഷണം പുലർച്ചെ രണ്ട് മണിയോടെയായിരിക്കും സമാപിക്കുക. അത്താഴ ഭക്ഷണവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഒരുക്കും.
ഇത് സംബന്ധമായി ചേർന്ന സൈൻ റിയാദ് ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗത്തിൽ ഡയറക്ടർ ഡോ.ഇ.മുഹമ്മദ് ഹനീഫ് അധ്യക്ഷനായിരുന്നു. ജലീൽ തിരൂർ, പി.സി.അലി.വയനാട്, ടി.എം.റഷീദ്. മണ്ണാർക്കാട്, ബഷീർ ചേലേമ്പ്ര, അലവിക്കുട്ടി ഒളവട്ടൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ജാബിർ തയ്യിൽ, മുഹമ്മദ് ഷാഫി എ.പി, ഇസ്മായിൽ കാരോളം, മുഹമ്മദ് ഷാഹിദ്, ഷൗക്കത്ത് അലി വയനാട്, ഹാരിസ് സുൽത്താൻ ബത്തേരി , ജുനൈദ് മാവൂർ , മുഹമ്മദ് ഷാഫി ചിറ്റത്തുപ്പാറ, കുഞ്ഞിപ്പ തവനൂർ, മുഹമ്മദ് കുട്ടി വയനാട്, സത്താർ താമരത്ത്, അബൂബക്കർ പയ്യാനക്കൽ, ജാഫർ സാദിഖ് പുത്തൂർമഠം, റഫീഖ് കൂളിവയൽ ചർച്ചയിൽ പങ്കെടുത്തു. ചീഫ് എക്സിക്യൂട്ടീവ് കോ ഓർഡിനേറ്റർ അക്ബർ വേങ്ങാട്ട് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുക്താർ പി.ടി.പി നന്ദിയും പറഞ്ഞു. പരിപാടിയുടെ സംഘാടക സമിതി യോഗം മെയ് 26ന് ശനിയാഴ്ച ബത്ഹ കെ.എം.സി.സി.ഓഫീസിൽ ചേരും.