മാനസയെ വെടിവച്ചു കൊലപ്പെടുത്താൻ രാഖിലിന്പരിശീലനം നൽകിയത് ഇടനിലക്കാരൻ മനേഷ്‌കുമാര്‍ വര്‍മ

മാനസ്സയുടെ മുന്നിൽ നിന്നും രാഖിൽ ഇടതു കൈ ഉപയോഗിച്ച് പിൻ കഴുത്തിലൂടെ ചേർത്ത് പിടിച്ചശേഷം ചെവിയുടെ പിന്നിലായിയി ആദ്യ വെടിയുതിർത്തുകയും വെടിയേറ്റ് പിടഞ്ഞപ്പോൾ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ച ശേഷം സ്വയം വെടി ഉതിർത്ത രാഖിൽ മരിച്ചിരിന്നിരിക്കാനാണ് സത്യതയെന്നാണ് പോലീസ് കരുതുന്നത്

0

കൊച്ചി:മാനസയെ വെടിവച്ചു കൊലപ്പെടുത്താൻ രാഖിലിന് കൃത്യമായി വെടിഉതിർത്താനുള്ള പരിശീലനം ലഭിച്ചത് തോക്കു വിലപ്നക്ക് ഇടനിലക്കാരനായ മനേഷ്‌കുമാര്‍ വര്‍മ വര്‍മയാണെന്നു പോലീസ് .തോക്കുവാങ്ങാനെത്തിയ രാഖിലിനെ തോക്കു ഉപയോഗിച്ച് വെടിവെക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ രാഖിലിന്റെയും സോനുകുമാർ മോദിയുടെയും ഫോണിൽ നിന്നും ലഭിച്ചു . തോക്ക് (ഒർജിനൽ) ശക്തിയേറിയതാണോ എന്നറിയാനും .തോക്കു ഉപയോഗിച്ച് എങ്ങനെയാണ് വെടിവെക്കുന്നതു എന്നും തിരകൾ നിറക്കുന്നത് എങ്ങനെയെന്നും . എവിടെനിന്നാണ് തിരകൾ ലഭിക്കുന്നതെന്നും രഖിൽ സോനുകുമാർ മോദിയോട് ആവശ്യപ്പെട്ടിരുന്നു . ഇതുപ്രകാരം രാഖിലിനെ സോനുകുമാർ മോദി ബിഹാറിലെ അജ്ഞാത കേന്ദ്രത്തിൽ കാറിൽ കുട്ടി കൊണ്ടുപോയി തോക്കു കാണിച്ചു നൽകുകയും തിരകൾ നിറക്കുന്നത് കാണിച്ചു നൽകുകയും വെടിവെക്കാൻ മനേഷ്‌കുമാര്‍ വര്‍മ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു . അജ്ഞാത കേന്ദ്രത്തിലേക്ക് സോനുകുമാറുമായി രഖിൽ യാത്ര ചെയുന്ന ദൃശ്യങ്ങളും പോലീസ് ഫോണിൽ നിന്നും കണ്ടെടുത്തട്ടുണ്ട് . ഇതോടെ മനേഷ്‌കുമാര്‍ വര്‍മയാണ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതെ ന്ന് പോലീസ് സ്‌തികരിച്ചിട്ടുണ്ട്

കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെയും ഇടനിലക്കാരനായ ടാക്‌സി ഡ്രൈവര്‍ മനേഷ്‌കുമാര്‍ വര്‍മയെയും ബിഹാറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണുകളില്‍നിന്നാണ് നിര്‍ണായകമായ തോക്ക് പരിശീലന ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നതായി പോലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തോക്ക് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്കാണെന്നും പോലീസ് കരുതുന്നു. ആരാണ് രാഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയതെന്ന അന്വേഷണത്തിനിടയിലാണ് . ഇരുവരുടെയും ഫോണിൽ നിന്നും നിർണായക ദൃശ്യങ്ങൾ കണ്ടെടുത്തത് .കേരളത്തിൽ ആരെങ്കിലും തോക്ക് ഉപയോഗിക്കാൻ രാഖിലിന് പരിശീലനം നൽകിയിട്ടുണ്ടോ ? എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട് .

അതേസമയം രാഖിൽവളരെ അടുത്തുനിന്നാണ് മാനസ്സയെ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത് . മാനസ്സയുടെ മുന്നിൽ നിന്നും രാഖിൽ ഇടതു കൈ ഉപയോഗിച്ച് പിൻ കഴുത്തിലൂടെ ചേർത്ത് പിടിച്ചശേഷം ചെവിയുടെ പിന്നിലായിയി ആദ്യ വെടിയുതിർത്തുകയും വെടിയേറ്റ് പിടഞ്ഞപ്പോൾ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിച്ച ശേഷം സ്വയം വെടി ഉതിർത്ത് രാഖിൽ മരിച്ചിരിക്കാനാണ് സത്യതയെന്നാണ് പോലീസ് കരുതുന്നത് . ബാലിസ്റ്റിക് വിദക്തരുടെ അഭിപ്രയത്തിൽ മാനസ്സക്ക് വെടിയേറ്റിട്ടുള്ളത് തൊട്ടടുത്തുനിന്നു തന്നെയാണെന്നാണ് .

You might also like

-