യു.എ.പി.എ നിയമഭേദഗതി രാജ്യസഭ പാസാക്കി.

47പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു.

0

യു.എ.പി.എ നിയമഭേദഗതി രാജ്യസഭയും പാസാക്കി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. 147പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തു. വ്യക്തികളെക്കൂടി ഭീകരവാദിയാക്കാന്‍ എന്‍.ഐ.എയ്ക്ക് അധികാരം നല്‍കുന്നതാണ് ബില്‍.

സംഘടനകളെ മാത്രമല്ല, വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എ.പി.എ നിയമത്തിലെ ഭേദഗതി. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബില്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നും വിശദ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സഭ വോട്ടിനിട്ടു തള്ളി.

ബിൽ ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കോൺഗ്രസ് അംഗം പി.ചിദംബരം പറഞ്ഞു. കല്‍ബുര്‍ഗിയെ കൊന്ന സംഘടനയെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കാത്തതെന്ന് എളമരം കരീം ചോദിച്ചു. ലോക്സഭയിലിന്ന് ഡാം സുരക്ഷ ബിൽ പരിഗണനക്ക് വരും. ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നാണ് പ്രതിപക്ഷ നിലപാട്.

You might also like

-