നാളികേരവികസന ബോര്‍ഡിൽ കോടികളുടെ അഴിമതി പരാതിയുമായി രാജു നാരായണ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ
ബോര്‍ഡിലെി ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി ഇടപാടുകള്‍ തുറന്നു കാട്ടിയതാണ് തന്നെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് രാജു നാരായണ സ്വാമി പറയുന്നു
കൊച്ചി :നാളികേരവികസന ബോര്‍ഡിലെ അഴിമതിയ്ക്ക് കൂട്ടു നില്‍ക്കാത്തതിനെ തുടര്‍ന്ന് തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതെന്ന് രാജു നാരായണ സ്വാമി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
കേന്ദ്രകൃഷി മന്ത്രാലയത്തിലേയും നാളികേര ബോര്‍ഡ് ബംഗളൂരുവിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജു നാരായണ സ്വാമി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.രാജു നാരായണസ്വാമി 2017 മേയിലാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി നിയമിതനായത്. നിയമനം ലഭിച്ച് ആറു മാസത്തിനുള്ളിലാണ് അദേഹം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബോര്‍ഡിലെി ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി ഇടപാടുകള്‍ തുറന്നു കാട്ടിയതാണ് തന്നെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് രാജു നാരായണ സ്വാമി പറയുന്നു. കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദിനേശ് കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബിഎന്‍എസ് മൂര്‍ത്തി, നാളികേര വികസനബോര്‍ഡ് മുന്‍ റീജണല്‍ ഡയറക്ടര്‍ ഹേമചന്ദ്ര എന്നിവരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് രാജു നാരായണ സ്വാമി പറയുന്നു.
കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്തതിനും കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേട് നടത്തിയതിനും ഹേമചന്ദ്രക്കെതിരെ താന്‍ നടപടിയെടുത്തിരുന്നു. തുടര്‍ന്ന് അഴിമതിയാരോപങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയതുമാണ് പുറത്താക്കല്‍ നടപടിക്ക് പിന്നിലെന്ന് അദേഹം പറയുന്നു.സംസ്ഥാനത്തെ കാര്‍ഷികമേഖലയ്ക്ക് ഏറെ ഗുണം ചെയ്യേണ്ട നാളികേരവികസന ബോര്‍ഡിന്റെ ഇപ്പോഴത്തെ സ്ഥിതി തീരെ ആശാവഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.