രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് രാജ്‌നാഥ് സിംഗ്
പൗരത്വ രജിസ്റ്റർ അനിവാര്യമാണ്. ഈ പ്രവർത്തനത്തിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പൗരത്വ രജിസ്റ്റർ അനിവാര്യമാണ്. ഈ പ്രവർത്തനത്തിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
നിയമപരമായ രീതിയിൽ തന്നെ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവർ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്‌നം മാത്രമായാണ് കാണുന്നത്. പൗരത്വ നിയമം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം തുടങ്ങി മോദി സർക്കാരിന്റെ നേട്ടങ്ങൾ സ്വർണ ലിപികളാൽ എഴുതണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഝാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യങ്ങൾ പറഞ്ഞത്.