സംസ്ഥാനത്തെ കലാപം റിപ്പോർട്ട് തേടി രാജ്‌നാഥ് സിങ്
സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാരിൽ നിന്നും ഭീക്ഷണിപ്പെടുത്താനുള്ള നീക്കമായാണ് ബി ജെപി സംസ്ഥാനഘടകം നടത്തുന്നത് കഴിഞ്ഞ ദിവസ്സം ഒരു ദേഷ്യ ചാനലിൻറെ ചർച്ചയിൽ പങ്കെടുത്ത വി മുരളീധരൻ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞിരുന്നു
ഡൽഹി : ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്ന് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് തേടി. ഹർത്താലിന് ശേഷവും രാഷ്ട്രീയസംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതി ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്നാഥ് സിംഗ് നിർദേശം നൽകി.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെയും അക്രമങ്ങൾക്കെതിരെയും ബിജെപി എംപിമാർ ഇന്നലെ രാജ്നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവരെ ശബരിമലയിൽ കയറ്റി ദർശനം നടത്തിച്ചെന്നും ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നുമായിരുന്നു വി മുരളീധരൻ എംപി ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് സന്ദേശം കൈമാറിയത്. ഇതുവരെ കേരളം മറുപടി നൽകിയിട്ടില്ല. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കണമെന്ന നിർദേശം രാജ്നാഥ് സിംഗ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടർനടപടികൾ സ്വീകരിക്കും അതേസമയം കലാപം സൃഷിട്ടിച്ച ശേഷം കേന്ദ്രത്തോട് പറഞ്ഞു . സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാരിൽ നിന്നും ഭീക്ഷണിപ്പെടുത്താനുള്ള നീക്കമായാണ് ബി ജെപി സംസ്ഥാനഘടകം നടത്തുന്നത് കഴിഞ്ഞ ദിവസ്സം ഒരു ദേഷ്യ ചാനലിൻറെ ചർച്ചയിൽ പങ്കെടുത്ത വി മുരളീധരൻ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞിരുന്നു