ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിയിലാണ്:മോദിയെ പ്രശംസിച്ച് രജനീകാന്ത്

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ ശേഷമാണ് രജനീകാന്ത് മോദിയെ പ്രകീർത്തിച്ചത്. രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം മോദിയെ പുകഴ്ത്തി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

0

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സിനിമാ താരം രജനീകാന്ത്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്ന് രജനീകാന്ത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ ശേഷമാണ് രജനീകാന്ത് മോദിയെ പ്രകീർത്തിച്ചത്. രജനീകാന്ത് ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം മോദിയെ പുകഴ്ത്തി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

You might also like

-