കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകണ് റജിലിനെ ചോദ്യംചെയ്തു

കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിൽ നിന്ന് റജിൽ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു

0

തൃശ്ശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന നെ പൊലീസ് ചോദ്യംചെയ്ത അയച്ചു വിവാദമായ കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകൻ റജിലിനെ യാണ് ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചത് ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുചെയ്തു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനാണ് ഇയാൾ തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിൽ നിന്ന് റജിൽ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ വിളിച്ചുവരുത്തിയത്. രഞ്ജിത്തിൽ നിന്ന് കൈപ്പറ്റിയ തുക റജിൽ അന്വേഷണ സംഘത്തെ ഏൽപ്പിക്കും.കവ‍ർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രഞ്ജിത്ത് ആലോചിച്ചത്. രജിൻ ചെയ്ത സഹായങ്ങൾക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.

അതേസമയം കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകി. ഇന്നു തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോയെന്ന് അറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.

You might also like

-