‘മൈ ലോഡ്, യുവർലോഡ്ഷിപ്പ്’ഇനി വിളിക്കേണ്ട ചരിത്രവിധിയുമായി രാജസ്ഥാൻ ഹൈക്കോടതി,’ജഡ്ജിയെ ദൈവതുല്യമായി കണക്കാക്കുന്നശരിയല്ല

ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് എതിരാണ് ഇത്തരം അഭിസംബോധനകളെന്നും കോടതി നിരീക്ഷിച്ചു

0

ജയ്പുര്‍: കോടതികളിൽ ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് എന്നി അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന് രാജസ്ഥന്‍ ഹൈക്കോടതി. ജഡ്ജിയെ ദൈവതുല്യമായി കണക്കാക്കുന്ന രീതിയാണിതെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്ക് എതിരാണ് ഇത്തരം അഭിസംബോധനകളെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അഭിസംബോധനകള്‍ രാജ്യത്തിന്‍റെ അന്തസ്സിന് യോജിച്ചതല്ലെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
തമിഴ്നാട്ടിൽ ഭീകരസംഘടന രൂപീകരിക്കാൻ ശ്രമം; 14 പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ജഡ്ജിമാരുടെ ഫുള്‍കോര്‍ട്ട് ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജിമാരെ പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല. സുപ്രീം കോടതിയും സമാനമായ നിരീക്ഷണം 2014ല്‍ നടത്തിയിരുന്നു. ലോര്‍ഡ്ഷിപ്പ്, യുവര്‍ ഓണര്‍, മൈ ലോര്‍ഡ് അഭിസംബോധനകള്‍ നിര്‍മബന്ധമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2009ല്‍ മദ്രാസ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചിരുന്നു.

You might also like

-